സുസ്ഥിര ജീവിതത്തിനായി ‘സസ്റ്റെയ്‌നബിൾ സിപ്പിംഗ്’
എടപ്പാൾ: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കെതിരെ ബോധവൽക്കരണവുമായി ജെസിഐ എടപ്പാൾ സ്റ്റാർലെറ്റ് വനിതാവിംഗ്. ‘സസ്റ്റെയ്‌നബിൾ സിപ്പിംഗ്’ പദ്ധതിയുടെ ഭാഗമായി എടപ്പാൾ മേഖലയിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് പുനരുപയോഗിക്കാവുന്ന സ്റ്റീൽ ബോട്ടിലുകൾ വിതരണം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. ജെസിഐ എടപ്പാൾ സ്റ്റാർലെറ്റ് പ്രസിഡന്റ് മുഹ്സിന എം ഉദ്ഘാടനം ചെയ്തു. സോൺ ഓഫീസർ റോഷ്‌നി പി, വാരാഘോഷ കോർഡിനേറ്റർ തെസ്‌നിം ടി.സി., വൈസ് പ്രസിഡന്റുമാരായ റെജുല പി.പി., മനീഷ, മെഹ്‌ന എന്നിവർ പങ്കെടുത്തു.
