logo
AD
AD

ചമ്രവട്ടം സ്നേഹപാതയും കൂട്ടായി ബീച്ചും വികസിപ്പിക്കും

തവനൂർ: ചമ്രവട്ടം സ്നേഹപാതയും പാർക്കും കൂടുതൽ വികസിപ്പിക്കുന്നതിനും കൂട്ടായി ബീച്ചിന് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ നേടുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കാൻ തീരുമാനം. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ തവനൂർ എം.എൽ.എ അഡ്വ. വി.എസ്. ജോയിയുടെ സാന്നിധ്യത്തിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ചമ്രവട്ടം പാർക്കിലെ തകർന്ന ഓപ്പൺ സ്റ്റേജ്, വാച്ച് ടവർ, നടപ്പാതകൾ, അലങ്കാര വിളക്കുകൾ എന്നിവ നവീകരിക്കും. ചിൽഡ്രൻസ് പാർക്കും ഫുഡ് കോർട്ടും രണ്ടു മാസത്തിനകം ടെൻഡർ പൂർത്തിയാക്കി തുറന്നുകൊടുക്കും. പാർക്കിലെ അനധികൃത നിർമാണങ്ങൾക്കെതിരെ നടപടിയെടുക്കാനും തീരുമാനിച്ചു. കൂട്ടായി ബീച്ചിന് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കാനും പൊതുജന ബോധവൽക്കരണ ക്യാമ്പയിനുകൾ നടത്താനും യോഗം തീരുമാനിച്ചു.


latest News