ലൈഫ് ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു
കേരളപ്പിറവി ദിനാഘോഷങ്ങളുടെ തുടർച്ചയായി വാണിയംകുളം ഗ്രാമപഞ്ചായത്ത് ഹാളിൽ ലൈഫ് ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു. അർഹരായ ഗുണഭോക്താക്കൾക്ക് വീട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് ഭരണസമിതി പുതിയ ചുവടുവെപ്പിന് തുടക്കം കുറിച്ചത്. ലൈഫ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട 200 മുതൽ 400 വരെ കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുകയാണ് ഭരണസമിതി ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീജ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ കെ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഗുണഭോക്താക്കളും പങ്കെടുത്തു.
