logo
AD
AD

പട്ടാമ്പിയിൽ 13 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ

പട്ടാമ്പിയിൽ വാടക ക്വാർട്ടേഴ്‌സിൽനിന്ന് 13 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി ചാബി മണ്ഡലിനെ (56) പട്ടാമ്പി പോലീസ് അറസ്റ്റു ചെയ്തു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പട്ടാമ്പിപോലീസും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പട്ടാമ്പി സബ് ഇൻസ്പെക്ടർ കെ. ഫാസിൽ റഹ്മാൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ആമയൂർ ഈസ്റ്റ് വള്ളൂരിൽ വാടക ക്വാർട്ടേഴ്സസിൽ കുടുംബത്തോടൊപ്പമാണ് ഇയാൾ താമസിച്ചിരുന്നത്. നാട്ടിൽ കോൺക്രീറ്റ് പണിക്ക് പോകും. അതേസമയം ഇതര സംസ്ഥാന ങ്ങളിൽനിന്ന് കഞ്ചാവെത്തിച്ച് വില്പന നടത്തുകയും ചെയ്യുന്നുണ്ട്. പരിശോധനയിലാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന 13 കിലോ കഞ്ചാവ് പോലീസ് കണ്ടെടുത്തത്. കോയമ്പത്തൂരിൽനിന്ന് അനൂപ് മണ്ഡൽ എന്ന തൻ്റെ സുഹൃത്താണ് കഞ്ചാവ് എത്തിച്ചുനൽകിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത കഞ്ചാവ്. ഇയാൾക്ക് പിന്നിൽ ലഹരിമാഫിയാ സംഘം പ്രവർത്തിക്കുന്നുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പോലീസ് സീനിയർ സിവിൽപോലീസ് ഓഫീസർ ശ്രീകുമാർ, വുമൺ സിവിൽപോലീസ് ഓഫീസർ സജിത, സിവിൽ പോലീസ് ഓഫീസർ വിനോദ്, ഡാൻസാഫ് സ്‌ക്വാഡ് അസി. സബ് ഇൻസ്പെക്ടർ അനിൽകുമാർ, സീനിയർ സി.പി.ഒ. സന്ദീ പ്, സജീഷ്, സി.പി.ഒ. മാരായ സുഭാഷ്, ശശിധരൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.


latest News