ഓപ്പറേഷന് തൂഫാന്: 59 പേര് കൂടി അറസ്റ്റിൽ
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 15,515 പേരെ അറസ്റ്റ് ചെയ്തു. നവംബർ 2 തിങ്കളാഴ്ച 53 കേസുകളിലായി 59 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 14369 ആയി. ഇതുവരെ 28659.614 ഗ്രാം എം.ഡി.എംഎയും 1960.139 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. തിങ്കളാഴ്ച രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 18 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് ഒരു കേസും കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന് ഒരു കേസും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 33 കേസുകളും കോട്പ പ്രകാരം 23 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 1.490 ഗ്രാം എം.ഡി.എംഎയും 25.000361 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി തിങ്കളാഴ്ച മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 32 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 11886 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 1096 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 8167 ബോധവത്ക്കരണ പരിപാടികളും നടത്തി.
