logo
AD
AD

ഓങ്ങല്ലൂർ പഞ്ചായത്ത് 'പ്രതിഭാ ഗ്രാമം' സംഘടിപ്പിച്ചു

പട്ടാമ്പി: ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ജ്യോതിസ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി 'പ്രതിഭാ ഗ്രാമം' സംഘടിപ്പിച്ചു. ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള വിവിധ സ്കൂളുകളിൽ നിന്ന് വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്ന വിദ്യാർഥികളെ കണ്ടെത്തി അവർക്കാവശ്യമായ പരിശീലനം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജ്യോതിസ് നവോത്ഥാന സംഗമത്തിൻ്റെ ഡോക്യുമെൻ്റേഷൻ റിപ്പോർട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി വിജയൻ റിട്ട. ഡി.ഇ.ഒ.യും "മധുരഗണിതം" ക്ലാസിൻ്റെ റിസോഴ്‌സ്ഡ് പേഴ്‌സണുമായ വേണു പുഞ്ചപ്പാടത്തിനു നൽകി പ്രകാശനം ചെയ്തു. സുരേഷ് എഴുവന്തല 'നാട്ടു പെരുമ' നാടൻ പാട്ട് ക്ലാസും ചിത്രകലാ അധ്യാപകൻ എൻ.എൻ പരമേശ്വരൻ മാസ്റ്റർ 'വർണ്ണ ജ്യോതി' ചിത്രകല പരിശീലന ക്ലാസ്സും നയിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രിയാ പ്രശാന്ത് അധ്യക്ഷയായി. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


latest News