വനിത സഹകരണ സംഘം കെട്ടിടം ഉദ്ഘാടനം ചെയ്തു
മങ്കട പഞ്ചായത്ത് വനിതാ സഹകരണ സംഘം പുതുതായി നിർമ്മിച്ച കെട്ടിടം പെരിന്തൽമണ്ണ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ മോഹനൻ പുളിക്കൽ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ചെറാട്ട് ജലജ അധ്യക്ഷയായി. സംഘം സെക്രട്ടറി പി സുജാത റിപ്പോർട്ട് അവതരിപ്പിച്ചു. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ( ജനറൽ ) സിദ്ദിഖ് അക്ബർ ഓഹരി സമാഹരണവും പെരിന്തൽമണ്ണ അസിസ്റ്റന്റ് ഡയറക്ടർ ഏലിക്കുട്ടി നിക്ഷേപം സ്വീകരിക്കലും, മങ്കട യൂണിറ്റ് ഇൻസ്പെക്ടർ മുഹമ്മദ് ഷഹീർ വായ്പാ വിതരണവും നിർവ്വഹിച്ചു. മങ്കട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യു പി ഫാത്തിമ, ബ്ലോക്ക് മെമ്പർ പ്രസീന, വാർഡ് മെമ്പർമാരായ കുട്ടാനു, ശ്രീജ ബാബു, അമീന, കെസിഇയു ജില്ലാ പ്രസിഡണ്ട് പി പത്മജ, മങ്കട എസ് സി സഹകരണ സംഘം പ്രസിഡണ്ട് സുനിത, സി ടി ഷറഫുദ്ദീൻ, പി ടി ഷറഫുദീൻ, അഡ്വ. കെ അസ്ക്കറലി, ടി നാരായണൻ, സി പി പ്രദീഷ്, സി ജയരാജൻ എന്നിവർ സംസാരിച്ചു. സംഘം വൈസ് പ്രസിഡന്റ് ഷീജ കൂട്ടിരി സ്വാഗതവും ഡയറക്ടർ എം കെ രമണി നന്ദിയും പറഞ്ഞു.
