logo
AD
AD

കുടുംബശ്രീ 'ജീവനം 2.0': കന്നുകാലി വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

കുടുംബശ്രീ 'ജീവനം 2.0' പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. നിഷ നിര്‍വഹിച്ചു. ഉല്പാദനക്ഷമത വര്‍ധിപ്പിക്കാനും കര്‍ഷകരുടെ ഉപജീവന സുരക്ഷ ഉറപ്പാക്കാനുമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. കുടുംബശ്രീയുടെ കീഴിലുള്ള മൃഗസംരക്ഷണ മേഖലയുമായി സഹകരിച്ച് നാഗലശ്ശേരി സി ഡി എസ്സിന്റെയും മൃഗാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ കന്നുകാലി വാക്‌സിനേഷന്‍ ക്യാമ്പും സംഘടിപ്പിച്ചു. മൃഗസംരക്ഷണ മേഖലയിലെ ഉല്പാദനക്ഷമത വര്‍ധിപ്പിക്കല്‍, ചെലവ് കുറയ്ക്കല്‍, വരുമാന സ്ഥിരത ഉറപ്പാക്കല്‍, സംഘടിത ഉല്പാദനം, ഗുണമേന്മയുടെ ഏകീകരണം, കര്‍ഷകരുടെ വരുമാന വര്‍ധനയും, ഉപജീവന സുരക്ഷയും ലക്ഷ്യമിട്ട് രൂപീകരിച്ചിട്ടുള്ള ലൈവ്‌സ്റ്റോക്ക് ക്ലസ്റ്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാനാണ് ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ജിന്‍സി പദ്ധതി വിശദീകരണം നടത്തി. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സുനിത അധ്യക്ഷത വഹിച്ച പരിപാടിയില്‍ വൈസ് പ്രസിഡന്റ് കെ ടി മോഹന്‍ദാസ്, വെറ്ററിനറി സര്‍ജന്‍ പ്രമോദ്, ലെവ്‌സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ദിലീപ്, കര്‍ഷകര്‍, പഞ്ചായത്ത് സ്റ്റാന്റിങ്് കമ്മിറ്റി അംഗങ്ങള്‍, ആനിമല്‍ ഹസ്ബന്‍ഡറി, സി ആര്‍ പി മാര്‍, സി ഡി എസ് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.


Latest News

latest News