logo
AD
AD

പുകയില ഉത്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി പിടിയിൽ

പട്ടാമ്പി: നിരോധിത പുകയില ഉത്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി പട്ടാമ്പി പോലീസിൻ്റെ പിടിയിൽ. അസ്മ സുഭാഷ് നഗർ സ്വദേശിയായ ആകാശ് (27) ആണ് പിടിയിലായത്. ഇയാളിൽനിന്ന് 226 പാക്കറ്റുകളിലായി സൂക്ഷിച്ച പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായുള്ള പരിശോധനയിൽ ഓങ്ങല്ലൂരിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആകാശ് നടത്തുന്ന കടയിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിലാണ് പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.


latest News