logo
AD
AD

ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ച് നടത്തി

മങ്കട: തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കുക, വിബിജി റാംജി പദ്ധതി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്കെടിയു മങ്കട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്ങാടിപ്പുറം ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. കെഎസ്കെടിയു ജില്ലാ വൈസ് പ്രസിഡണ്ട് എം.കെ ശ്രീധരൻ ഉദ്ഘാടനം ചെയ്തു.

മങ്കട ഏരിയ ജോ. സെക്രട്ടറി കെ ടി നാരായണൻ അധ്യക്ഷനായി. എൻആർഇജിഎസ് സംസ്ഥാന കമ്മിറ്റി അംഗം വി പി അയ്യപ്പൻ, ജില്ലാ കമ്മിറ്റി അംഗം ടി മുരളീധരൻ എന്നിവർ സംസാരിച്ചു. മങ്കട ഏരിയ സെക്രട്ടറി ടി പി വിജയൻ സ്വാഗതവും ഏരിയ വൈസ് പ്രസിഡണ്ട് ഡോ. കെ ടി അലി അസ്കർ നന്ദിയും പറഞ്ഞു.


Latest News

latest News