logo
AD
AD

കോഴിക്കോട്ട് നിപ ബാധിച്ച രോഗിയുടെ പുതിയ പരിശോധനാഫലം നെഗറ്റീവ്

കോഴിക്കോട്: കോഴിക്കോട്ട് നിപ ബാധിച്ച രോഗിയുടെ പരിശോധനാഫലം നെഗറ്റീവായി. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. സാമ്പിൾ കൂടുതൽ പരിശോധനയ്ക്കായി പൂണെയിലേക്ക് അയക്കും. അതേസമയം, രോഗിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. നിപ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനായി സാമ്പിൾ കൂടുതൽ പരിശോധനയ്ക്കായി പൂനെയിലേക്ക് അയക്കുന്നുണ്ട്. പൂനെയിൽ നിന്നുള്ള ഫലം കൂടി ലഭിച്ചാൽ മാത്രമേ ഇക്കാര്യം പൂർണമായി സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ. നിപ ഫലം നെഗറ്റീവായെങ്കിലും രോഗിയുടെ ആരോഗ്യനിലയിൽ വലിയ പുരോഗതിയില്ലെന്നത് ആശങ്കയാണ്. രോഗി ഇപ്പോഴും വെന്‍റിലേറ്ററിൽ തന്നെ തുടരുകയാണെന്നാണ് വിവരം.


Latest News

latest News