logo
AD
AD

ആലങ്കോട് പഞ്ചായത്തിൽ തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു

ചങ്ങരംകുളം: ആലങ്കോട് പഞ്ചായത്ത് പരിധിയിലെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായ ആക്രമണം രൂക്ഷമായ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുമായി അധികൃതർ. ആലങ്കോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് സംഘടിപ്പിച്ചു. ചങ്ങരംകുളം ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈർ ഉദിനുപറമ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സമിതി അധ്യക്ഷന്മാരായ ഫവാസ് മാളിയേക്കൽ, ശാരിക മുരളീധരൻ, വാർഡ് മെമ്പർ സിന്ധു മോഹൻ എന്നിവർ സംസാരിച്ചു. ചങ്ങരംകുളം മൃഗാശുപത്രി സീനിയർ വെറ്ററിനറി സർജൻ ഡോ. പാമി ടി. മാളിയേക്കൽ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ജിജി ആഗ്നസ്, ദീപക് വി.വി., അറ്റൻഡർ പ്രദീപ് എന്നിവരും അനിമൽ റെസ്ക്യൂ ഫോഴ്സ് അംഗങ്ങളും ചേർന്നാണ് തെരുവ് നായകളെ പിടികൂടി കുത്തിവെപ്പ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.


latest News