logo
AD
AD

100 ഗ്രാം എം.ഡി.എം.എ.യുമായി തിരൂർ സ്വദേശി പിടിയിൽ

പുഴക്കാട്ടിരി: ലഹരിവിരുദ്ധ ജനകീയ ക്യാമ്പയിനായ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ വീണ്ടും വൻ ലഹരിവേട്ട. പുഴക്കാട്ടിരി പലകപ്പറമ്പ് ഭാഗത്ത് നിന്ന് 100 ഗ്രാം എം.ഡി.എം.എ.യുമായി തിരൂർ പൊന്മുണ്ടം സ്വദേശി സക്കീർ ഹുസൈനെ ഡാൻസാഫ് സംഘം പിടികൂടി. ദിവസങ്ങൾക്ക് മുൻപ് ഒരു വിദ്യാർത്ഥിയിൽ നിന്ന് എം.ഡി.എം.എ. പിടികൂടിയ കേസിന്റെ തുടർ അന്വേഷണമാണ് അന്തർജില്ലാ ലഹരി വിൽപ്പനക്കാരനായ സക്കീർ ഹുസൈനിലേക്ക് പോലീസിനെ എത്തിച്ചത്. ഇയാളെ ദിവസങ്ങളായി പോലീസ് സംഘം രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന്, പലകപ്പറമ്പ് ഭാഗത്ത് വെച്ച് ലഹരിമരുന്ന് വിൽപ്പനയ്ക്കായി പോകുന്നതിനിടെയാണ് പ്രതിയെ പോലീസ് സംഘം വലയിലാക്കിയത്. ഇതേ ലഹരി കടത്ത് കേസുകളുമായി ബന്ധപ്പെട്ട് ഇയാൾ മുൻപും പോലീസ് കേസിൽ പ്രതിയായിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പെരിന്തൽമണ്ണ സി.ഐ. സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ സീനിയർ സി.പി.ഒ. സുരേന്ദ്രബാബുവും ജില്ലാ ഡാൻസാഫ് സ്ക്വാഡും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത മാരക ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന മറ്റ് ലഹരി മാഫിയാ സംഘങ്ങളെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.


latest News