logo
AD
AD

നന്തനാർ അനുസ്മരണം സംഘടിപ്പിച്ചു

അങ്ങാടിപ്പുറം: വായന പക്ഷാചരണത്തിന്റെ ഭാഗമായി അങ്ങാടിപ്പുറം ദേശസേവിനി വായനശാല നന്തനാർ അനുസ്മരണം സംഘടിപ്പിച്ചു. സാഹിത്യ കലാ നിരൂപകൻ ഡോ. എൻ.പി വിജയകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. വായനശാല സെക്രട്ടറി ഒ കേശവൻ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എം മുഹമ്മദ് ബഷീർ, നന്തനാരുടെ മകൻ പി. സുധാകരൻ, ഗ്രാമപഞ്ചായത്തംഗം യു. രവി, പി. രവി, കെ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. വായനശാല എക്സിക്യൂട്ടീവ് അംഗങ്ങളായ എൻ. സ്മിത സ്വാഗതവും ഒ. സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.


latest News