പാലിയേറ്റീവ് കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു
ചാലിശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് രോഗികളുടെ കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് അംബേദ്കർ ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് യു.കെ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, പാലിയേറ്റീവ് വളണ്ടിയർമാർ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പാലിയേറ്റീവ് രോഗികളുള്ള 80 കുടുംബങ്ങൾക്കാണ് ഓണക്കിറ്റ് വിതരണം ചെയ്തത്.
