ഓപ്പറേഷൻ തൂഫാൻ: 59 പേർ കൂടി അറസ്റ്റിൽ
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഞായറാഴ്ച സംസ്ഥാന വ്യാപകമായി കേരളാ പോലീസ് നടത്തിയ പരിശോധനയിൽ 50 കേസുകളിലായി 59 പേർ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9135 ആയി ഉയർന്നു. ആകെ 9854 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 7486.547 ഗ്രാം എം.ഡി.എം.എയും 964.653 കി.ഗ്രാം കഞ്ചാവും 4721.909 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 15 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് 3 കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വച്ചതിന് ഒരു കേസും 27 എൻ.ഡി.പി.എസ് ആക്ട് പ്രകാരം 31 കേസുകളും കോട്പ പ്രകാരം 72 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് 25.980 ഗ്രാം എം.ഡി.എം.എയും 3.203 കി.ഗ്രാം കഞ്ചാവും ഒരു ഗ്രാം ഹെറോയിനും 0.095 ഗ്രാം ബ്രൗൺ ഷുഗറും ഒരു ഗ്രാം ഹാഷിഷ് ഓയിലും ഒരു കഞ്ചാവ് ചെടിയും പിടിച്ചെടുത്തു. ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 24 ബോധവത്ക്കരണ ക്ലാസുകൾ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 9018 ഉം കൗൺസിലിങ്ങുകളുടെ എണ്ണം 564 ഉം ആണ്. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ആകെ 6489 ബോധവത്ക്കരണ പരിപാടികളും നടത്തി.
