logo
AD
AD

പോലീസ് എയ്ഡ് പോസ്റ്റ് കാര്യക്ഷമമാക്കണം: ഓട്ടോ ടാക്സി യൂണിയൻ സി.ഐ.ടി.യു

എടപ്പാൾ: ദിനംപ്രതി വളരുന്ന എടപ്പാൾ പട്ടണത്തിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം കാണണമെന്ന് ഓട്ടോ ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) എടപ്പാൾ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. നിലവിൽ ഒരു ഹോം ഗാർഡ് മാത്രമാണ് എടപ്പാളിൽ ഗതാഗത നിയന്ത്രണത്തിനായുള്ളത്. മുൻപ് പോലീസ് എയ്ഡ് പോസ്റ്റിൽ പോലീസുകാരുടെ സേവനം ഉണ്ടായിരുന്നപ്പോൾ ഇത്രയും വലിയ പ്രയാസങ്ങൾ അനുഭവപ്പെട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ ഏതുസമയത്തും വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇതുമൂലം ഓട്ടോ, ടാക്സി തൊഴിലാളികൾക്ക് സർവ്വീസ് നടത്താൻ പറ്റാത്ത സ്ഥിതിയാണുള്ളത്. ഇതിന് പരിഹാരമായി എയ്ഡ് പോസ്റ്റിൽ പോലീസിന്റെ സേവനം പുനഃസ്ഥാപിക്കണമെന്ന് സമ്മേളനം ഉന്നയിച്ചു. ഏരിയ സമ്മേളനം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ടി. ജയഭരതൻ ഉദ്ഘാടനം ചെയ്തു. പി.പി. ബിജോയ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ സെക്രട്ടറി എം.എ. നവാബ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എം. മുഹമ്മദാലി, ഇ.പി. സുധി, അലി കടയിൽ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി.പി. ബിജോയ് (പ്രസിഡണ്ട്), എം.എ. നവാബ് (സെക്രട്ടറി) എം. മുഹമ്മദാലി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.


latest News