logo
AD
AD

പട്ടാമ്പി നഗരസഭ കർഷകരെ ആദരിച്ചു

കാർഷിക മേഖലയ്ക്ക് സമഗ്ര സംഭാവന നൽകുന്ന കർഷകരെ ആദരിക്കുന്നത് സംസ്ഥാന സർക്കാരിന് കർഷകരോടുള്ള ബഹുമാനത്തിന്റെയും കരുതലിന്റെയും പ്രതീകമാണെന്ന് പട്ടാമ്പി മുനിസിപ്പൽ ചെയർ പേഴ്സൺ ടി.പി ഷാജി പ്രസ്താവിച്ചു. പട്ടാമ്പി കൃഷിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ അസ്ന ഹനീഫ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ കെ.ടി സീനത്ത് സ്വാഗതവും, പട്ടാമ്പി കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.വൃന്ദ കെ. പദ്ധതി വിശദീകരണവും നടത്തി. നഗരസഭാ സ്ഥിരം സമിതി അംഗങ്ങൾ, കൗൺസിലർമാർ, നഗരസഭ സെക്രട്ടറി ഡോ. എസ്.അമൽ, കർഷകർ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു. ചടങ്ങിൽ വിവിധ കാർഷിക മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ പ്രമുഖ കർഷകരായ ബാലകൃഷ്ണൻ വാരിയതൊടി, വേലായുധൻ മാനാംകുറ്റിയിൽ, ഖാലിദ് പുത്തൻപുരയിൽ, നാരായണൻ നായർ വെള്ളോപ്പുള്ളി മഠത്തിൽതൊടി, രായിൻ തോട്ടിങ്ങൽ, കൃഷ്ണകുമാർ ഉള്ളാട്ട് തൊടി, മഹേശ്വരൻ കാരത്താഴിയത്ത് മന, ധനേഷ് അമ്പലപറമ്പിൽ, മാസ്റ്റർ മുഹമ്മദ് അദ്നാൻ പള്ളിയാൽതൊടി, ഗിരിജ ഭഗവതി കുന്നത്ത്, സൈതലവി പാലത്തിങ്കൽ എന്നിവരെ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു. കൃഷിഭവൻ ഉദ്യോഗസ്ഥരായ പി.വി വിനോബ്, കെ.ആൻസി, സംഗീത, രമ്യ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.


latest News