logo
AD
AD

പട്ടാമ്പി എം.എൽ.എ. എക്സലൻസ് അവാർഡ്: അപേക്ഷകൾ ക്ഷണിച്ചു

പട്ടാമ്പി നിയോജക മണ്ഡലത്തിലെ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ തിളങ്ങിയ പ്രതിഭകളെയും ആദരിക്കുന്നതിനായി പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹസിന്റെ നേതൃത്വത്തിൽ 'എം.എൽ.എ എക്സലൻസ് അവാർഡ് & ശ്രദ്ധ എജു ഫെസ്റ്റ് 2026' സംഘടിപ്പിക്കുന്നു. ജൂലൈ 19-ന് രാവിലെ 9 മണിക്ക് പട്ടാമ്പി എസ്.എൻ.ജി.എസ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചാണ് പുരസ്കാര വിതരണ ചടങ്ങ് നടക്കുക. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ, വിവിധ സർവകലാശാലകളിൽ നിന്നും ആദ്യ മൂന്ന് റാങ്കുകൾ കരസ്ഥമാക്കിയവർ എന്നിവരെ ചടങ്ങിൽ ആദരിക്കും. ഇതോടൊപ്പം കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹിക സേവനം എന്നീ മേഖലകളിൽ ദേശീയ-സംസ്ഥാന തലങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയവരെയും പുരസ്കാരത്തിനായി പരിഗണിക്കും. ഈ വർഷത്തെ എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് സ്കോളർഷിപ്പ് നേടിയവർക്കും നൂതന ആശയങ്ങൾ, ഗവേഷണം, സ്റ്റാർട്ടപ്പ്, സംരംഭകത്വം എന്നിവയിൽ മികവ് തെളിയിച്ചവർക്കും ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും. അവാർഡിന് അർഹരായവർ ആവശ്യമായ വിവരങ്ങൾ അടങ്ങിയ അപേക്ഷ ജൂലൈ 10 വെള്ളിയാഴ്ചയ്ക്കകം പട്ടാമ്പി എം.എൽ.എ ഓഫീസിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 9496966264, 8086332707, 8129830186 എന്നീ നമ്പറുകളിൽ എം.എൽ.എ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.


latest News