മങ്കര റെയില്‍വേ ഗേറ്റ് അടച്ചിടും
പാലക്കാട്: മങ്കര റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണ പ്രവൃത്തിക്കായി മങ്കര റെയില്‍വേ ഗേറ്റ് ജൂലൈ അഞ്ച് മുതല്‍ അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) അറിയിച്ചു. പത്തിരിപ്പാല ഭാഗത്ത് നിന്നും കുഴല്‍മന്ദം, പൂടൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പറളി ചന്തപ്പുരയില്‍ നിന്ന് ഓടന്നൂര്‍ കോട്ടായി വഴിയും കോട്ടായി, പൂടൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പത്തിരിപ്പാല ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഓടന്നൂര്‍ - പറളി വഴിയും പോകേണ്ടതാണ്.
