logo
AD
AD

പുസ്തക പ്രകാശനവും ബഷീർ അനുസ്മരണവും സംഘടിപ്പിച്ചു

മങ്കട: തനിമ കലാസാഹിത്യ വേദി മങ്കട ചാപ്റ്ററിന്റെയും കടന്നമണ്ണ ഐ.എഫ്.എസ്. പൊതുജന വായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ, സിനു ഫർസാന രചിച്ച 'കഥാലോകം' എന്ന പുസ്തകത്തിന്റെ പ്രകാശനവും പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും നടത്തി. മലർവാടി സംസ്ഥാന കോഡിനേറ്റർ മുസ്തഫ മങ്കട പുസ്തകം പ്രകാശനം ചെയ്തു. ചടങ്ങിൽ വെച്ച് സൈദ് മിദ്‌ലാജ് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. തനിമ മങ്കട ചാപ്റ്റർ പ്രസിഡന്റ് മുനീർ മങ്കട അധ്യക്ഷത വഹിച്ച ചടങ്ങിൽ ചാപ്റ്റർ സെക്രട്ടറി ശാഹിന തറയിൽ പുസ്തക പരിചയം നടത്തി. പി. സൈദ് അലി കടന്നമണ്ണ ബഷീർ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് പ്രശസ്ത കവി പി. നാസിമുദ്ദീന്റെ അഞ്ച് പുസ്തകങ്ങൾ കടന്നമണ്ണ ഐ.എഫ്.എസ്. പൊതുജന വായനശാലയിലേക്ക് ഉപഹാരമായി കൈമാറി. വായനശാല പ്രസിഡന്റ് സി. ഹാറൂൺ കടന്നമണ്ണ, ശബ്നം ഷെറിൻ, എ. മരക്കാർ, പി. നാസിമുദ്ദീൻ, പുസ്തക രചയിതാവ് സിനു ഫർസാന എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. സാംസ്കാരിക-സാഹിത്യ രംഗത്തെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.


latest News