ഷൂട്ടിങ് ചാമ്പ്യൻഷിപ്പ്: പൊലീസ് ഉദ്യോഗസ്ഥന് ഇരട്ട മെഡൽ
മക്കരപ്പറമ്പ്: കേരള പോലീസിലെ എസ്.സി.പി.ഒ ആയ മക്കരപ്പറമ്പ് സ്വദേശിയായ ഹംസ ചെറുശോല 58-ാമത് ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ഇരട്ട മെഡൽ നേട്ടം സ്വന്തമാക്കി. ജൂൺ 28 മുതൽ 30 വരെ കോഴിക്കോട്ട് നടന്ന ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ പീപ് സൈറ്റ് എയർ റൈഫിൾ വിഭാഗത്തിൽ സ്വർണ മെഡലും, 50 മീറ്റർ .22 പീപ് സൈറ്റ് റൈഫിൾ വിഭാഗത്തിൽ വെങ്കല മെഡലും നേടിയാണ് ഹംസ മികവ് തെളിയിച്ചത്. മെഡലുകൾ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണർ പദം സിംഗ് ഐ.പി.എസ്. സമ്മാനിച്ചു.
