logo
AD
AD

മങ്കട കൃഷിഭവനിൽ കർഷക സഭയും ഞാറ്റുവേല ചന്തയും നടത്തി

മങ്കട പഞ്ചായത്ത്‌ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും നടത്തി. മങ്കട ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നഫ്സൽ റമീസിന്റെ ആദ്യക്ഷതയിൽ പദ്ധതിയുടെ ഉദ്ഘാടനം മങ്കട ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ യു പി ഫാത്തിമ നിർവഹിച്ചു. കൃഷി ഓഫീസർ മർജാന ബീഗം സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നസീമ വാപ്പു, മുംതാസ് ബീഗം എന്നിവരും പഞ്ചായത്ത് ഭരണ സമിതി അംഗമായ ഇബ്രാഹിം പി ടി എന്നിവരും സംസാരിച്ചു. ഭരണ സമിതി അംഗങ്ങളായ ഷാഹിന, ശ്രീജ, അമീന, ഷമീന ജെബിൻ, വേലായുധൻ, ഫസീലത്ത്, ബുഷ്‌റ കാർഷിക വികസന സമിതി അംഗങ്ങളായ സുകുമാരൻ, റംലത്ത്, സിബിച്ചൻ, മുജീബ്, മജീദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഭരണ സമിതി അംഗം കൃഷ്ണകുമാർ ചടങ്ങിന് നന്ദി അറിയിച്ചു. ഞാറ്റുവേല ചന്തയിൽ "കോക്കനട്ട് കൌൺസിൽ പദ്ധതി പ്രകാരം" 50 % സബ്സിഡിയിൽ കുറ്റ്യാടി തെങ്ങിൻ തൈകളും, കുള്ളൻ തൈകളും 50 രൂപയ്ക്കും ഹൈബ്രിഡ് തെങ്ങിൻ തൈകൾ 125 രൂപയ്ക്കും "ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം പദ്ധതി" പ്രകാരം വാണിജ്യടിസ്ഥാനത്തിൽ പച്ചക്കറി കൃഷി ചെയ്യുന്ന കർഷകർക്ക് 5 സെന്റിന് 100 തൈകൾ വീതം പച്ചക്കറി തൈകളും, വീട്ടുവളപ്പിൽ പച്ചക്കറി കൃഷി ചെയ്യുന്ന കർഷകർക്കായി പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. ഞാറ്റുവേല ചന്തയിൽ കർഷകർ ഉൽപാദിപ്പിച്ച അലങ്കാര ചെടികൾ, മൂല്യ വർദ്ധിത ഉത്പന്നങ്ങൾ എന്നിവയുടെ വില്പനയും നടത്തി.


latest News