logo
AD
AD

ഞാറ്റുവേലചന്തയും കര്‍ഷകസഭയും ഉദ്ഘാടനം ചെയ്തു

പിരായിരി കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടന്ന ഞാറ്റുവേല ചന്തയുടെയും കര്‍ഷകസഭയുടെയും ഉദ്ഘാടനം രമേശ് പിഷാരടി എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്തില്‍ പുതുതായി സ്ഥാപിച്ച മഴ മാപിനിയും ഉദ്ഘാടനം ചെയ്തു. ഞാറ്റുവേല ചന്തയുടെ ഭാഗമായി പച്ചക്കറി വിത്ത്, തൈകള്‍, ജൈവകീടരോഗ നിയന്ത്രണ ഉപാധികളുടെ വിതരണവും ഫലവൃക്ഷത്തൈകള്‍, കാര്‍ഷിക യന്ത്രങ്ങള്‍, ജൈവവളങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പനയും നടന്നു. പിരായിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഇസ്മായില്‍ അധ്യക്ഷനായി. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ നന്ദകുമാര്‍ പദ്ധതി വിശദീകരിച്ചു, ആത്മ പ്രോജക്ട് ഡയറക്ടര്‍ വി ഭാഗ്യ ലത, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സഫിയ, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സൗജ, മെമ്പര്‍മാരായ നന്ദബാലന്‍, ഇഖ്ബാല്‍, റബീന, സന്ദീപ്, മറ്റ് പഞ്ചായത്ത് മെമ്പര്‍മാര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ രശ്മി കൃഷ്ണന്‍, കൃഷി ഓഫീസര്‍ പി അജിത് തുടങ്ങിയവര്‍ പങ്കെടുത്തു.


latest News