logo
AD
AD

വ്യാപാരി വ്യവസായി സമിതി മങ്കട ഏരിയ സമ്മേളനം നടന്നു

അങ്ങാടിപ്പുറം: വ്യാപാരി വ്യവസായി സമിതി മങ്കട ഏരിയ സമ്മേളനം അങ്ങാടിപ്പുറം ശേഷു അയ്യർ ഹാളിൽ നടന്നു. ജില്ലാ ജോയിൻ്റ് സെക്രട്ടറി എം സുധീഷ് ഉദ്ഘാടനം ചെയ്തു. നൗഫൽ തിരൂർക്കാട് അധ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി പി അബ്ബാസ്, ഹസ്സൻ ജയ് ജവാൻ എന്നിവർ സംസാരിച്ചു. മങ്കട ഏരിയ സെക്രട്ടറി മഠത്തിൽ സഹദേവൻ സ്വാഗതവും പ്രസിഡണ്ട് മൻസൂർ ബാബു നന്ദിയും പറഞ്ഞു. ഭാരവാഹികളായി മൻസൂർ ബാബു (പ്രസിഡൻ്റ്) മഠത്തിൽ സഹദേവൻ (സെക്രട്ടറി) ജയ് ജവാൻ ഹസ്സൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.


latest News