റിപബ്ലിക് സദസ്സ് സംഘടിപ്പിച്ചു
കാലടി: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ കാലടി ഗ്രാമീണ വായനശാലയുടെ സഹകരണത്തോടെ റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുബ്സിറ സിറാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമീണ വായനശാല പ്രസിഡന്റ് കെ.കെ. അപ്പു അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ അംഗം രാമകൃഷ്ണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. സദസ്സിനോടനുബന്ധിച്ച് പ്രദേശത്തെ എഴുത്തുകാരായ അജിത ടീച്ചർ, ശിവ പ്രസന്നൻ, സേതുമാധവൻ എന്നിവരെ ആദരിച്ചു.
സർഗോത്സവത്തിൽ താലൂക്ക്, ജില്ലാ വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. കാലടി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭന ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. പി. ശ്രീജിത്ത്, വാർഡ് മെമ്പർമാരായ പി.കെ. ദേവി. ബഷീർ തുറയാറ്റിൽ , ഡോ. ശ്രീജാറാണി, പി. മോഹനൻ . കെ.അരവിന്ദൻ , ടി. ഉണ്ണികൃഷ്ണൻ, പി. വേണുഗോപാൽ, പി. കെ. ബക്കർ, പി. ഉണ്ണികൃഷ്ണൻ, സതീഷ് അയ്യാപ്പിൽ, പി.ഷീജ പി.ഹരിദാസൻ ഹസീബ് കണ്ടനകം , സി.വി.ചന്ദ്രൻ കെ. സബിത എന്നിവർ സംബന്ധിച്ചു.
