മലപ്പുറം നിയമസഭാമണ്ഡലത്തിലെ എം.എൽ.എ ഫണ്ട് വിനിയോഗ അവലോകന യോഗം ചേർന്നു
എം.എൽ.എ യുടെ പ്രാദേശിക വികസന നിധി, മണ്ഡലം ആസ്തി വികസന ഫണ്ട്, വെള്ളപ്പൊക്ക ദുരിതാശ്വാസ നിധി എന്നിവയിൽ നിന്നും മലപ്പുറം നിയോജക മണ്ഡലത്തിൽ നടപ്പാക്കി വരുന്ന വിവിധ പദ്ധതികളുടെ പുരോഗതികൾ വിലയിരുത്തുന്നതിനായി പി. ഉബൈദുള്ള എം.എൽ.എയുടെ അധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ അവലോകന യോഗം ചേർന്നു. അന്തിമ ഘട്ടത്തിലായ പ്രവൃത്തികൾ എത്രയും വേഗം പൂർത്തീകരിക്കുവാനും മറ്റുള്ളവയുടെ ടെൻഡർ നടപടികൾ വേഗത്തിലാക്കുവാനും പ്രളയ ദുരിതാശ്വാസ നിധിയിൽ ഉൾപ്പെടുത്തിയ പ്രവൃത്തികളുടെ നിർവ്വഹണാനുമതിയും ടെൻഡർ നടപടികളും വേഗത്തിലാക്കുവാനും എം.എൽ. എ നിർദേശം നൽകി. എം.എൽ എ ഫണ്ടിൽ നിന്നും 2021-22 വർഷം 34 പ്രവൃത്തികൾക്ക് 100 ലക്ഷവും 2022-23 വർഷം 34 പ്രവൃത്തികൾക്ക് 98.2 ലക്ഷവും 2023-24 വർഷം 22 പ്രവൃത്തികൾക്ക് 94.23 ലക്ഷവും 2024-25 വർഷം 38 പ്രവൃത്തികൾക്ക് 100 ലക്ഷവും 2025- 26 വർഷം 33 പ്രവൃത്തികൾക്ക് 94.5 ലക്ഷം രൂപയുടേയും ഭരണാനുമതി ലഭിച്ചിട്ടുണ്ട്. മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 2021-22 വർഷം രണ്ട് പ്രവൃത്തികൾക്ക് ഒരു കോടിയും 2022-23 വർഷം 13 പ്രവൃത്തികൾക്ക് 5 കോടിയും2023-24 വർഷം 20 പ്രവൃത്തികൾക്ക് 5 കോടിയും2024-25 വർഷം 16 പ്രവൃത്തികൾക്ക് 5 കോടിയും 2025-26 വർഷം 16 പ്രവൃത്തികൾക്ക് 4.75 കോടി രൂപയുടേയും ഭരണാനുമതി ലഭിച്ചു. ടെൻഡർ സേവിങ്സിൽ ഉൾപ്പെടുത്തി 56 ലക്ഷവും അനുവദിച്ചിട്ടുണ്ട്. യോഗത്തിൽ മലപ്പുറം നഗരസഭാ ചെയർപേഴ്സൺ അഡ്വ. റിനിഷ , ഡെപ്യൂട്ടി കളക്ടർ സ്വാതി ചന്ദ്രമോഹൻ, ഡി.ഡി. ഓഫീസ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് എം.എ ധന്യ, പഞ്ചായത്ത് പ്രസിഡന്റുമാരായ അബ്ദുൽ ജലീൽ മൊറയൂർ, എം.കെ ഫൗസിയ പുൽപ്പറ്റ, അനീസ കോടാലി പൂക്കോട്ടൂർ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ ഹാരിസ് ആമിയൻ, എം ആബിദ, മൊറയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഫിയ മഞ്ഞപ്പുലത്ത്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. എം സുബൈർ, റഷീദ് ബംഗാളത്ത്, ചേക്കുണ്ണി ബാവ, പി. കെ ശാന്തി, വിളക്കത്തിൽ റീന, തസ്‌ലീന ബംഗാളത്ത്, കെ. അനീസ് ബാബു തദ്ദേശ സ്വയം ഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ബിബിൻ ജോസഫ്, മലപ്പുറം ബി.ഡി. ഒ വിനോദ് പട്ടാളത്തിൽ, അസിസ്റ്റന്റ് എൻജിനീയർമാരായ മിനിമോൾ, പി.മുഹമ്മദ് അസ് ലഹ് തുടങ്ങിയവർ പങ്കെടുത്തു.
