'അക്ഷരം ആരോഗ്യം' പദ്ധതി പരിശീലനം നടത്തി
എടപ്പാൾ: കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളർച്ച ഉറപ്പാക്കുന്നതിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന സ്കൂൾ ആരോഗ്യ പരിപാടി 'ആക്ഷരം ആരോഗ്യം' പദ്ധതിയുടെ ഭാഗമായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നടത്തി. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഗായത്രി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ഷാജി അറക്കൽ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. സി.എം.സുനീർ, ജിജി വർഗ്ഗീസ്, ഹെൽത്ത് സൂപ്പർവൈസർ കെ.എം. ശ്രീജിത്ത്, കെ.ശ്യാമള, പി. ശ്രീഷ്മ, ആർ. വീണ, എം. ഗംഗാധരൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പരിധിയിലെ മുഴുവൻ വിദ്യാലയങ്ങളിലും പദ്ധതി നടപ്പിലാക്കും.
