logo
AD
AD

ചാലിശ്ശേരി മുലയംപറമ്പ് പൂരം മാർച്ച് ഒന്നിന്

ചാലിശ്ശേരി: പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളുടെ സംഗമഭൂമിയായ ചാലിശ്ശേരി മുലയംപറമ്പത്തുകാവ് ഭഗവതിക്ഷേത്രത്തിലെ വാർഷിക പൂരം മാർച്ച് ഒന്നിന് ആഘോഷിക്കും. പൂരദിവസമായ മാർച്ച് ഒന്നിന് ഉച്ചയ്ക്ക് ക്ഷേത്രനടയിൽ ആചാരാനുസൃതമായി പറയെടുപ്പ് ചടങ്ങ് നടക്കും. ഫെബ്രുവരി 28-ന് ഉച്ചയ്ക്ക് മൂന്നുമണിമുതൽ പ്രസിദ്ധമായ പതിരുവാണിഭവും ആരംഭിക്കും.

സമീപ ജില്ലകളിലെ 37 പ്രാദേശിക ആനപ്പൂരങ്ങളിൽ നിന്നായി എത്തുന്ന 44 ആനകൾ പങ്കാളികളാകുന്ന ഭംഗിയാർന്ന എഴുന്നള്ളിപ്പ് പൂരണാളിന്റെ പ്രധാന ആകർഷണമായിരിക്കും. വിവിധ ദേശങ്ങളിൽ നിന്നുള്ള ഭക്തരും ആഘോഷപ്രേമികളും പൂരം കാണാൻ എത്തുമെന്നതിനാൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്.

Latest News

latest News