ആരോഗ്യം ആനന്ദം ഹെല്‍ത്തി കേരള ക്യാമ്പയിന്‍ സംഘടിപ്പിച്ചു
ആരോഗ്യം ആനന്ദം 'വൈബ് ഫോര്‍ വെല്‍നസ്' ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ബോധവല്‍ക്കണ പരിപാടി സംഘടിപ്പിച്ചു. ആയുഷ് വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടി കെ.ബാബു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആരോഗ്യകരമായ ഭക്ഷണം, മിതമായ വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവയെ കേന്ദ്രീകരിച്ച് ജീവിതശൈലി രോഗങ്ങളുടെ സ്‌ക്രീനിങ്, വാക്കത്തോണ്‍, ലഘുഭക്ഷണം, സൂംബ ഡാന്‍സ്, യോഗ സെഷന്‍, ആയുഷ് ബോധവത്കരണ ക്ലാസുകള്‍ എന്നിങ്ങനെയുള്ള പരിപാടികളാണ് നടത്തിയത്.
കൊടുവായൂര്‍ ഹൈസ്‌കൂള്‍ ബി.എഡ് ഹാളില്‍ നടന്ന പരിപാടി കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.മുരുകദാസ് അധ്യക്ഷത വഹിച്ചു. കൊടുവായൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി ഡോ. ജെ.എസ്. അഞ്ജു വിഷയ അവതരണം നടത്തി. പരിപാടിയില്‍ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ജയപ്രകാശ്,കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍. അബ്ബാസ്, മറ്റു വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
