'ഹൃദയങ്ങളെ സ്പർശിക്കുന്നതും പ്രതീക്ഷ നൽകുന്നതും'; ആലിൻ ഷെറിൻ എബ്രഹാമിനെ മൻ കി ബാത്തിൽ എടുത്ത് പറഞ്ഞ് പ്രധാനമന്ത്രി
ന്യൂഡൽഹി: അവയവദാനം ചെയ്ത കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാമിനെ മൻ കി ബാത്തിൽ പരാമർശിച്ച് നരേന്ദ്രമോദി. അവയവദാനത്തിന്റെ അവബോധം വർധിപ്പിച്ചാണ് ആലിൻ യാത്രയായത്. ആലിനിലൂടെ വൈദ്യശാസ്ത്ര ഗവേഷണത്തിനും ഉത്തേജനം ലഭിക്കുന്നതായി മോദിപറഞ്ഞു.
'ദിവസങ്ങൾക്ക് മുമ്പ്, കേരളത്തിൽ നിന്നുള്ള 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം മരണപ്പെട്ടു. വേദനയ്ക്കിടയിലും മാതാപിതാക്കൾ അവളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചു. അവരുടെ തീരുമാനം എണ്ണമറ്റ ഹൃദയങ്ങളെ സ്പർശിക്കുന്നതും മറ്റുള്ളവർക്ക് പ്രതീക്ഷ നൽകുന്നതുമാണ്.' മോദി എക്‌സിൽ കുറിച്ചു.
