logo
AD
AD

വിജ്ഞാനകേരളം പദ്ധതി: ഇംഗ്ലീഷ് മെന്റര്‍മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു

വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ ഇംഗ്ലീഷ് മെന്റര്‍മാര്‍ക്കുള്ള ആദ്യഘട്ട പരിശീലനം സംഘടിപ്പിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും തൊഴില്‍ ലഭ്യമാക്കുന്നതിനായി ഇന്റര്‍വ്യൂ, വര്‍ക്ക് റെഡിനസ് എന്നീ വിഷയങ്ങളില്‍ വിവിധ പരിശീലനങ്ങള്‍ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്നുണ്ട്. ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂകളില്‍ നേരിടുന്ന ഇംഗ്ലീഷ് ഭാഷാ പരിമിതികള്‍ പരിഹരിക്കാന്‍ മെന്റര്‍മാരെ സജ്ജരാക്കുകയാണ് ഈ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ മികച്ച മെന്റര്‍ പൂള്‍ സൃഷ്ടിച്ച് ഗുണഭോക്താക്കള്‍ക്ക് കൂടുതല്‍ ഫലപ്രദമായ പിന്തുണ ഉറപ്പാക്കും.

വിജ്ഞാനകേരളം അക്കാഡമിക് കോര്‍ഡിനേറ്റര്‍ കെ. സന്ദീപ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ മാസ്റ്റര്‍ മെന്റര്‍ ഷാജു സെബാസ്റ്റ്യന്‍, ടാലെന്റ് ക്യുറേഷന്‍ എക്സിക്യൂട്ടീവ്മാരായ പി. ഷംസുദ്ദീന്‍, കെ. അനിത എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ കോളേജുകള്‍, സ്പോക്കണ്‍ ഇംഗ്ലീഷ് അക്കാദമികള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മെന്റര്‍മാര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

latest News