logo
AD
AD

ജില്ലാതല പട്ടയമേള ഫെബ്രുവരി 26 ന്

പാലക്കാട് ജില്ലാതല പട്ടയമേള ഫെബ്രുവരി 26 ന് മുണ്ടൂര്‍ പൊരിയാനി എബ്രസണ്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 10.30 ന് ആരംഭിക്കും. പട്ടയമേളയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശൂര്‍ ജില്ലയില്‍ നിര്‍വഹിക്കും. റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിക്കും.

പാലക്കാട് ജില്ലയില്‍ പട്ടയവിതരണത്തിന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി, തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കും. ജില്ലയിലെ എം പി മാര്‍, എം എല്‍ എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാകളക്ടര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ വിഭാഗങ്ങളിലായി 4837 പട്ടയങ്ങള്‍ വിതരണം ചെയ്യും.

Latest News

latest News