പാലക്കാട് ജില്ലയിലെ താലൂക്കുതല അദാലത്തുകൾ ജനുവരി മൂന്നുവരെ
പാലക്കാട്: പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന 'കരുതലും കൈത്താങ്ങും' താലൂക്കുതല അദാലത്ത് ജില്ലയിൽ 20 മുതൽ ജനുവരി മൂന്നുവരെ നടക്കും. 19-ന് നടക്കേണ്ടിയിരുന്ന പാലക്കാട് താലൂക്കുതല അദാലത്ത് ജനുവരി മൂന്നിലേക്ക് മാറ്റി. മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടിയും എം.ബി. രാജേഷും നേതൃത്വം നൽകും.
20-ന് ചിറ്റൂർ, 21-ന് ആലത്തൂർ, 23-ന് ഒറ്റപ്പാലം, 24-ന് മണ്ണാർക്കാട്, 26-ന് പട്ടാമ്പി, 27-ന് അട്ടപ്പാടി, ജനുവരി മൂന്നിന് പാലക്കാട് എന്നിങ്ങനെയാണ് അദാലത്ത് ക്രമീകരിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് ആറുമുതൽ 13വരെ അക്ഷയകേന്ദ്രങ്ങൾ വഴിയോ ഓൺലൈനായോ പരാതികളും അപേക്ഷകളും നൽകാം. വെബ്സൈറ്റ്: karuthal.kerala.gov.in