നെല്ലിയാമ്പതി 'നാച്ചുറ 26' അഗ്രി ഹോർട്ടി ടൂറിസം ഫെസ്റ്റ് സമാപിച്ചു
പാലക്കാട്: നെല്ലിയാമ്പതിയുടെ കാര്‍ഷിക വൈവിധ്യവും ഇക്കോ ടൂറിസം സാധ്യതകളും ആഗോളതലത്തില്‍ ശ്രദ്ധേയമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ‘നാച്ചുറ ’26’ അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റ് സമാപിച്ചു. നെല്ലിയാമ്പതി ഗവ. ഓറഞ്ച് & വെജിറ്റബിൾ ഫാമിൽ നടന്ന സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. മായാണ്ടി നിർവഹിച്ചു.
ഫെസ്റ്റിൻ്റെ ഭാഗമായി നെല്ലിയാമ്പതിയിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. നെല്ലിയാമ്പതിയുടെ തനതായ കാർഷിക സംസ്കാരത്തെയും ടൂറിസം സാധ്യതകളും പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പരിചയപ്പെടുത്താൻ ഈ മേളയിലൂടെ സാധിച്ചതായി സംഘാടകർ വിലയിരുത്തി.
പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം എൽദോ അധ്യക്ഷനായി. നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞമ്മ ജോസഫ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അബിത പ്രശാന്ത്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ്, വാർഡ് അംഗങ്ങൾ,സെക്രട്ടറി ആർ. ജയപ്രകാശ് ഫാം സൂപ്രണ്ട് പി.സാജിദലി, മുൻ സൂപ്രണ്ടുമാർ, ഫാം തൊഴിലാളികൾ, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
