logo
AD
AD

ലോക കാൻസർ ദിനം: മൗലാന കോളേജ് ഓഫ് ഫാർമസി ബോധവത്കരണം സംഘടിപ്പിച്ചു

പെരിന്തൽമണ്ണ: ലോക കാൻസർ ദിനത്തോടനുബന്ധിച്ച് മൗലാന കോളേജ് ഓഫ് ഫാർമസി ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ആളുകളിൽ കാൻസറിനെ കുറിച്ചുള്ള ബോധവത്കരണം വർധിപ്പിക്കാനും പ്രതിരോധവും നേരത്തെ കണ്ടെത്തലും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് സെമിനാർ സംഘടിപ്പിച്ചത്. പരിപാടി മൗലാന ഹോസ്പിറ്റൽ സീനിയർ ഓങ്കോളജിസ്റ്റ് ഡോ. രാഹുൽ ടി. ശങ്കർ ഉദ്ഘാടനം ചെയ്തു.

ഫാർമസി കോളേജ് പ്രിൻസിപ്പൽ ഡോ. കെ.പി മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. പി.പി നസീഫ്, ഫാർമസി പ്രാക്ടീസ് വകുപ്പ് മേധാവി ഡോ. സി മുഹാസ്, മൗലാന ഹോസ്പിറ്റൽ ക്ലിനിക്കൽ ഫാർമസിസ്റ്റ് ഡോ. ഒ.എസ് മേഘ, ഡോ. ടി.എസ് കൃഷ്ണേന്ദു, പി.പി സംഗീത്, എം.വി ഷംസീത, ഡോ. സി.പി പ്രസീത എന്നിവർ സംസാരിച്ചു.

latest News