മൗലാന ഫാർമസി കോളേജിൽ എൻഎസ്എസ് സപ്തദിന ക്യാമ്പ് ആരംഭിച്ചു
പെരിന്തൽമണ്ണ: മൗലാന കോളേജ് ഓഫ് ഫാർമസിയിലെ നാഷണൽ സർവീസ് സ്കീം (NSS) യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സപ്തദിന ക്യാമ്പിന് തുടക്കമായി. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷബീർ കറുമുക്കിൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. കെ.പി. മുഹമ്മദ് ഹനീഫ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ ഡോ. സീമ, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. പി.പി. നസീഫ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ. സൂര്യനാരായണൻ, ഡോ. സുജിത്ത് തോമസ്, പി. സൻവ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
