അട്ടപ്പാടി ജി.എം.ആർ സ്കൂളിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് നടന്നു
അട്ടപ്പാടി: സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) പ്രോജക്ടിന്റെ ഭാഗമായി അട്ടപ്പാടി പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. 2025-2026 വർഷത്തെ പരിശീലനം പൂർത്തിയാക്കിയ 125 കേഡറ്റുകളാണ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരേഡിൽ അണിനിരന്നത്.
പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത് കുമാർ ഐ.പി.എസ് പരേഡിൽ മുഖ്യാതിഥിയായി പങ്കെടുത്ത് കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ അച്ചടക്കത്തെയും മികച്ച പ്രകടനത്തെയും അദ്ദേഹം അഭിനന്ദിച്ചു. ഇത്തരം പരിശീലനങ്ങൾ വിദ്യാർത്ഥികളെ ഭാവി ജീവിതത്തിൽ ഉത്തമ പൗരന്മാരായി വളരാൻ സഹായിക്കുമെന്ന് അദ്ദേഹം ചടങ്ങിൽ സംസാരിക്കവെ കൂട്ടിച്ചേർത്തു.
അഗളി ഡിവൈ.എസ്.പി. അശോകൻ ആർ, അഗളി സ്റ്റേഷൻ ഹൗസ് ഓഫീസർ രാജേഷ്, ഐ.ടി.ഡി.പി പ്രൊജക്റ്റ് ഓഫീസർ എൻ.വി.കെ സുരേഷ് കുമാർ, സ്കൂൾ ഹെഡ് മാസ്റ്റർ ഷാജിമോൾ പി.എം എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
