മലപ്പുറം ബ്ലോക്ക് തല ക്വിസ് മത്സരം സംഘടിപ്പിച്ചു
ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് നടത്തുന്ന നാഷണൽ എൻവിയോൺമെന്റൽ സമ്മിറ്റിന്റെ ഭാഗമായി ഹരിത കേരളം മിഷൻ ഹരിത കർമ്മ സേന അംഗങ്ങൾക്കായി നടത്തിയ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് തല ക്വിസ് മത്സരത്തിൽ ആനക്കയം ഗ്രാമപഞ്ചായത്തിലെ ആതിര എം.എച്ച് ഒന്നാം സ്ഥാനവും മലപ്പുറം നഗരസഭയിലെ ഗീത ടി.വി രണ്ടാം സ്ഥാനവും ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിലെ ഷീജ ടി.എം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്കുള്ള സമ്മാന വിതരണവും സമാപന ചടങ്ങിന്റെ ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റജുല പെലത്തൊടി നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷനായി. ഹരിത കേരളം മിഷൻ ബ്ലോക്ക് കോഓർഡിനേറ്റർ കൂടിയായ ക്വിസ് മാസ്റ്റർ എൻ.സുരേന്ദൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ട റി വിനോദ് പട്ടാളത്തിൽ, കെ ശി ഹാബുദ്ദീൻ പ്രസംഗിച്ചു. മത്സരത്തിൽ ബ്ലോക്ക് പരിധിയിലെ 6 ഗ്രാമപഞ്ചായത്തുകൾക്ക് പുറമേ മലപ്പുറം, കോട്ടക്കൽ നഗരസഭകളിൽ നിന്നുള്ളവരും പങ്കെടുത്തു.
