logo
AD
AD

കായലിൽ ചാടിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി ബോട്ട് ജീവനക്കാരൻ

പൂത്തോട്ട: പാലത്തിൽനിന്ന് കായലിൽ ചാടിയ യുവാവിനെ ജലഗതാഗത വകുപ്പ് ബോട്ടിലെ ജീവനക്കാരൻ രക്ഷപ്പെടുത്തി. പൂത്തോട്ട പാലത്തിൽനിന്ന് കായലിലേക്ക് ചാടിയ ആളിനെ ബോട്ട് ജീവനക്കാരൻ റിയാസാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. ഞായറാഴ്ച ഉച്ചക്കാണ് സംഭവം.

ബോട്ട് പൂത്തോട്ടയിൽനിന്ന് പാണാവള്ളിക്ക് പുറപ്പെടാൻ തുടങ്ങുമ്പോഴാണ് ഒരാൾ പാലത്തിൽനിന്ന് ചാടുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ റിയാസ് വെള്ളത്തിൽ ചാടി അയാളെ രക്ഷപെടുത്തുകയായിരുന്നു. പാണാവള്ളി-പെരുമ്പളം -പൂത്തോട്ട ബോട്ടിലെ ജീവനക്കാരനാണ് റിയാസ്. റോഷൻ, കാർത്തികേയൻ തുടങ്ങിയ ജീവനക്കാരും സഹായത്തിനെത്തി.

Latest News

latest News