അവാർഡുകൾ വാരിക്കൂട്ടി പെരിന്തൽമണ്ണ ഐ.എം.എ.
പെരിന്തൽമണ്ണ : ഐ.എം.എ. സംസ്ഥാന ഘടകത്തിന്റെ ഇരുപത്തെട്ടോളം അവാർഡുകൾ പെരിന്തൽമണ്ണ ഐ.എം.എ. നേടി. സംസ്ഥാനത്തെ ഏറ്റവുംമികച്ച ബ്രാഞ്ചായി തിരഞ്ഞെടുക്കപ്പെട്ട പെരിന്തൽമണ്ണ ഐ.എം.എ. എസ്.എസ്. റാവു റോളിങ് ടോഫി കരസ്ഥമാക്കി. വിമൻസ് വിങ് ഐ.എം.എ. (വിമ)യുടെ ഏറ്റവുംമികച്ച മൂന്നാമത്തെ ബ്രാഞ്ച് പെരിന്തൽമണ്ണയാണ്.
ഏറ്റവുംകൂടുതൽ മെമ്പർമാരെ ചേർത്ത ബ്രാഞ്ചിനുള്ള മൂന്നു അവാർഡുകളും പെരിന്തൽമണ്ണ നേടി. മികച്ച ബ്രാഞ്ച് പ്രസിഡൻറിനുള്ള അവാർഡ് ഡോ. ഷാജി അബ്ദുൾഗഫൂർ, മികച്ച സെക്രട്ടറിക്കുള്ള അവാർഡ് ഡോ. കെ.ബി. ജലീൽ എന്നിവർ സ്വന്തമാക്കി. ഹൃദയ പുനരുജ്ജീവന പരിശീലനപ്രവർത്തനങ്ങൾക്കുള്ള അവാർഡും വയോജനങ്ങളുടെ ആരോഗ്യക്ഷേമകാര്യപ്രവർത്തന മികവിനുള്ള അവാർഡും പെരിന്തൽമണ്ണ നേടി. നിരവധി ഡോക്ടർമാരും പുരസ്കാരം കരസ്ഥമാക്കി.