logo
AD
AD

എം.ഡി.എം.എ.യുമായി തൃശ്ശൂർ സ്വദേശി ആലത്തൂരിൽ പിടിയിൽ

തൃശ്ശൂര്‍ പറപ്പൂര്‍ ഓള്‍ഡ് മാര്‍ക്കറ്റ് സ്വദേശി കല്ലിപ്പറമ്പില്‍ ഇര്‍ഫാനാണ് (33) ആലത്തൂര്‍ സ്വാതി ജംഗ്ഷനില്‍ വെച്ച് 34 ഗ്രാം എം.ഡി.എം.എ.യുമായി ആലത്തൂര്‍ പോലീസിന്റെ പിടിയിലായത്. ബൈക്കില്‍ ബെംഗളൂരുവില്‍നിന്ന് തൃശ്ശൂരിലേക്ക് വരികയായിരുന്നു ഇര്‍ഫാന്‍. ലഹരി മരുന്ന് കടത്താനുപയോഗിച്ച ബൈക്ക് പോലീസ് പിടിച്ചെടുത്തു. 2023 ഒക്ടോബറില്‍, ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് രാസലഹരിയുമായി പിടിയിലായെന്ന കേസില്‍ ഇര്‍ഫാന്‍ ജാമ്യത്തിലാണെന്നു പോലീസ് പറഞ്ഞു.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ൻ്റെ നിർദ്ദേശപ്രകാരം ആലത്തൂർ ഡി.വൈ.എസ്.പി മുരളീധരൻ, പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെ നേത്യത്വത്തിൽ , ഇൻസ്പെക്ടർ ടി.എൻ. ഉണ്ണികൃഷ്ണൻ, സബ്ബ് ഇൻസ്പെക്ടർ വിവേക് നാരായണൻ , സബ്ബ് ഇൻസ്പെക്ടർ താജുദ്ധീൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ശിവരാമൻ, ഹോംഗാർഡ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള ആലത്തൂർ പോലീസും , വടക്കഞ്ചേരി സബ്ബ് ഇൻസ്പെക്ടർ ജിഷ്മോൻ വർഗ്ഗീസിൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതിയേയും പിടികൂടിയത്.

latest News