logo
AD
AD

പെരിന്തൽമണ്ണയിലെ കച്ചവട സ്ഥാപനങ്ങളിൽ പരിശോധന

പെരിന്തൽമണ്ണ : നഗരസഭ പരിധിയിലെ കച്ചവടസ്ഥാപനങ്ങളിൽ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. അമിത വില ഈടാക്കൽ, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്‌ എന്നിവ തടയുന്നതിനുള്ള നടപടികളുടെ ഭാഗമായായിരുന്നു പരിശോധന.

വിലവിവരപ്പട്ടിക രേഖപ്പെടുത്താത്തതിനും മറ്റു ക്രമക്കേടുകൾ കണ്ടെത്തിയതിനും കടയുടമകൾക്ക് നോട്ടീസ് നൽകി. പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫീസർ വി. അബ്ദുവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ റേഷനിങ് ഇൻസ്പെക്ടർമാരായ കെ.സി. സഹദേവൻ, ജി.കെ. ഷീന, ടി.എ. രജീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.

latest News