ബസ് തൊഴിലാളി യൂണിയൻ കൺവെൻഷൻ
പെരിന്തൽമണ്ണ: മലപ്പുറം ഡിസ്ട്രിക്ട് ബസ് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) പെരിന്തൽമണ്ണ ഏരിയാ കൺവെൻഷൻ പെരിന്തൽമണ്ണ എൻ.ജി.ഒ. ഹാളിൽ നടന്നു. ജില്ലാ സെക്രട്ടറി ഫിറോസ് ബാബു ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡൻറ് രവികുമാർ അധ്യക്ഷനായി. മാടാല മുഹമ്മദലി റിപ്പോർട്ട് അവതരിപ്പിച്ചു.
ചെറുകാട് കോർണറിൽ നിന്ന് മൂസക്കുട്ടി സ്റ്റാൻഡ്‌ലേക്ക് പോകുന്ന റോഡ് വൺവേ ആക്കുക, ബസ്‌സ്റ്റാൻഡിലൂടെയുള്ള സ്വകാര്യ വാഹനങ്ങളുടെ സഞ്ചാരം ഒഴിവാക്കുക, ആയിഷ ജങ്ഷനിൽ ഫ്രീ ലെഫ്റ്റിന് സൗകര്യമൊരുക്കുക എന്നീ ആവശ്യങ്ങൾ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സി.ഐ.ടി.യു. പെരിന്തൽമണ്ണ ഏരിയാ സെക്രട്ടറി എം.എം. മുസ്തഫ, ഡിസ്ട്രിക്റ്റ് ബസ് തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡൻറ് അനിൽ കുറുപ്പത്ത്, ട്രഷറർ ജാഫർ തിരൂർ എന്നിവർ പ്രസംഗിച്ചു.15 അംഗ കമ്മിറ്റി രൂപവത്കരിച്ചു. സെക്രട്ടറിയായി കെ.ടി. ഹംസ, പ്രസിഡൻറായി ഹനീഫ വള്ളുരാൻ, ട്രഷററായി അലി പയ്യനാടൻ എന്നിവരെ തിരഞ്ഞെടുത്തു.