എം.ഇ.എസ്. കെ.വി.എം. കോളേജിൽ ദേശീയ വിദ്യാഭ്യാസ ദിനാചരണം സംഘടിപ്പിച്ചു
വളാഞ്ചേരി: ദേശീയ വിദ്യാഭ്യാസ നയം(എൻ.ഇ.പി.)വിജ്ഞാനശാഖകളുടെ സർഗാത്മ സങ്കലനം സാധ്യമാക്കുമെന്ന് ദേശീയ വിദ്യാഭ്യാസ നയരൂപവത്കരണസമിതി മുൻ അംഗം സെക്രട്ടറി ഡോ. എച്ച്. ഷക്കീല ടി. ഷംസു പറഞ്ഞു. വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജ് അറബിക് വിഭാഗത്തിന്റെ ദേശീയ വിദ്യാഭ്യാസ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
പ്രിൻസിപ്പൽ ഡോ. കെ.പി. വിനോദ് അധ്യക്ഷനായി. എം.ഇ.എസ്. സംസ്ഥാന ട്രഷറർ ഒ.സി. സലാഹുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി ഡോ. പി. മുഹമ്മദലി, വൈസ് പ്രിൻസിപ്പൽ പ്രൊഫ. പി.പി. ഷാജിദ്, പ്രോഗ്രാം കോഡിനേറ്റർ ഡോ. കെ. മുഹമ്മദ് റിയാസ്, സ്റ്റാഫ് ക്ലബ്ബ് സെക്രട്ടറി അനുപമ മുരളി എന്നിവർ പ്രസംഗിച്ചു.