logo
AD
AD

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ജർമൻ സഞ്ചാരിയെ തെരുവുനായ് കടിച്ചു

കോഴിക്കോട്: റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വച്ച് വിദേശ വിനോദ സഞ്ചാരിയെ തെരുവുനായ് കടിച്ചു. ഞായറാഴ്ച വൈകീട്ട് 4.20നാണ് സംഭവം. കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന 14 അംഗ ജർമൻ ടൂറിസ്റ്റ് സംഘത്തിലെ ആസ്ട്രിച്ച് എന്ന വനിതക്കാണ് തെരുവുനായയുടെ കടിയേറ്റത്.

കോഴിക്കോട് നിന്ന് വന്ദേഭാരത് എക്സ്പ്രസിൽ കൊച്ചിയിലേക്ക് പോകാൻ പ്ലാറ്റ്ഫോം മൂന്നിലെത്തിയപ്പോഴാണ് സംഭവം. പ്ലാറ്റ്ഫോമിൽ കിടക്കുകയായിരുന്ന നായയുടെ ശരീരത്തിൽ അബദ്ധത്തിൽ ചവിട്ടിയപ്പോഴാണ് കടിച്ചത്. റെയിൽവേ പൊലീസ് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ഉത്തരേന്ത്യയിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം കോഴിക്കോട് എത്തി കൊച്ചിയിലേക്ക് പുറപ്പെടാനെത്തിയതായിരുന്നു ജർമൻ സംഘം.

Latest News

latest News