logo
AD
AD

പാലക്കാട് ജില്ലയില്‍ ഡെങ്കിപ്പനി ബാധിതര്‍ കൂടുന്നു

പാലക്കാട് ജില്ലയില്‍ ഡെങ്കിപ്പനി ബാധിതര്‍ കൂടുന്നു. 2024 സെപ്റ്റംബര്‍ ഒന്നുമുതല്‍ 19 വരെയായി ജില്ലയില്‍ 156 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 292 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സതേടി. സെപ്റ്റംബര്‍ എട്ടിന് 45 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആറ്, 11 തീയതികളില്‍ 38 പേര്‍ക്കു വീതവും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഈ മാസത്തിലിതുവരെ ഡെങ്കിപ്പനി ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്തില്ലെന്നത് ആശ്വാസമാണ്.

രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ കൗണ്ട് കുറയുന്നതുമുതല്‍ ഹൃദയത്തെവരെ ബാധിക്കുന്നതരത്തിലേക്ക് ഗുരുതരമാകാനിടയുള്ള രോഗമാണിത്. അതിനാല്‍ പനിബാധിതര്‍ സ്വയംചികിത്സ നടത്താതെ ഡോക്ടറെ കണ്ട് ചികിത്സിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

ഈ മാസത്തിലിതുവരെ 16,023 പേര്‍ക്കാണ് പനി സ്ഥിരീകരിച്ചത്. 15,722 പേര്‍ ജില്ലയിലെ വിവിധ ആശുപത്രികളിലെ ഒ.പി.യില്‍ ചികിത്സയ്‌ക്കെത്തി. 301 പേര്‍ കിടത്തിച്ചികിത്സ തേടി. ഈ മാസത്തിലിതുവരെ പത്തുപേര്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചിട്ടുണ്ട്. 20 പേരാണ് എലിപ്പനി ബാധിച്ച് ചികിത്സ തേടിയത്. മൂന്നുപേര്‍ എലിപ്പനി ബാധിച്ച് മരിച്ചു.

latest News