ഫ്ലാഷ് മോബ് മത്സരം സംഘടിപ്പിച്ചു
കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും ആരോഗ്യ കുടുംബക്ഷേമ വകുപ്പും ചേര്‍ന്ന് യൂത്ത് ഫെസ്റ്റ് 2024-25 ന്റെ ഭാഗമായി ഫ്ലാഷ് മോബ് മത്സരം സംഘടിപ്പിച്ചു. പാലക്കാട് മേഴ്‌സി കോളേജ് ഓഡിറ്റോറിയത്തിലായിരുന്നു മത്സരം. പാലക്കാട് ജില്ലയിലെ വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.അനിത എ.കെ. മത്സരം ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. ഹരിദാസന്‍ സി. അദ്ധ്യക്ഷനായ പരിപാടിയില്‍ ഡിസ്ട്രിക്ട് എഡ്യുക്കേഷന്‍ -മീഡിയ ഓഫീസര്‍ ഇന്‍ ചാര്‍ജ് ആല്‍ജോ സി. ചെറിയാന്‍ സ്വാഗതവും, ദിശ ക്ലസ്റ്റര്‍ പ്രോഗ്രാം മാനേജര്‍ ശ്രീ. സുനില്‍കുമാര്‍ നന്ദിയും രേഖപ്പെടുത്തി. ലയണ്‍സ് ക്ലബ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജയകൃഷ്ണന്‍ ടി., പി.എം.ജെ.എഫ്. മുഖ്യാതിഥിയായി. ലയണ്‍സ് ക്ലബ് ചിറ്റൂര്‍ പ്രസിഡണ്ട് രാജഗോപാലന്‍ സി, ഇ സഞ്ജീവനി നോഡല്‍ ഓഫീസര്‍ ഡോ. രാജലക്ഷ്മി അയ്യപ്പന്‍, ജില്ലാ ലെപ്രസി ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. പ്രത്യുഷ ജോ, ഡെപ്യൂട്ടി എഡ്യുക്കേഷന്‍ - മീഡിയ ഓഫീസര്‍ രജിത പി.പി., ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 1 ശ്രീ. ബൈജുകുമാര്‍ പി. എം.എസ്.എം. മാനേജര്‍ ശ്രീമതി. ദീപ, നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ പ്രീത തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
മത്സര വിജയികള്‍ - ഒന്നാം സ്ഥാനം: ഗവണ്‍മെന്റ് സ്‌ക്കൂള്‍ ഓഫ് നഴ്‌സിങ്ങ് , പാലക്കാട് , രണ്ടാം സ്ഥാനം: സിമറ്റ് കോളേജ് ഓഫ് നഴ്‌സിങ്ങ് , മൂന്നാം സ്ഥാനം: ഗവണ്‍മെന്റ് ജെ.പി.എച്ച് എന്‍ ട്രെയിനിങ്ങ് സെന്റര്‍, പെരിങ്ങോട്ടു കുറുശ്ശി , നാലാം സ്ഥാനം - ഗവണ്‍മെന്റ് പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്,പഴമ്പാലക്കോട്, അഞ്ചാം സ്ഥാനം: സാന്‍ജോ കോളേജ് ഓഫ് നഴ്‌സിങ്ങ് എന്നിവര്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, മൊമെന്റോ, സര്‍ട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു.