പാലക്കാട് ജില്ലയില്‍ ഹെപ്പറ്റൈറ്റീസ് - എ രോഗവ്യാപനം; ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
പാലക്കാട് ജില്ലയിൽ ഹെപ്പറ്റൈറ്റിസ് എ രോഗബാധ റിപ്പോർട്ട് ചെയ്യുന്നതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 2025 ജനുവരി മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ ജില്ലയിൽ 1793 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 2025 ഡിസംബറിലെ കണക്കുകൾ മാത്രം നോക്കുമ്പോൾ വിളയൂർ, കൊപ്പം, അലനല്ലൂർ എന്നീ പഞ്ചായത്തുകളിലും ഒറ്റപ്പാലം, പട്ടാമ്പി എന്നീ മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ നിന്നുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
