logo
AD
AD

നാടിന്റെ ആരോഗ്യം കാക്കാന്‍ നാട്ടുകൂട്ടം; എലപ്പുള്ളിയില്‍ വീട്ടുമുറ്റത്ത് ആരോഗ്യ ചര്‍ച്ച സംഘടിപ്പിച്ചു

എലപ്പുള്ളി താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ 'നാട്ടുകൂട്ടം' പരിപാടി സംഘടിപ്പിച്ചു. നൊച്ചിക്കാട് വിനോദിന്റെ വീട്ടുമുറ്റത്ത് നടന്ന പരിപാടിയിൽ കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്തു. 'ആടാം പാടാം കഥ പറയാം ഒപ്പം ആരോഗ്യ വിഷയങ്ങളും ചർച്ച ചെയ്യാം' എന്ന ആശയത്തിലൂന്നിയാണ് പരിപാടി നടത്തിയത്.

കുഷ്ഠരോഗ നിർണ്ണയത്തിനായുള്ള 'അശ്വമേധം' ഭവന സന്ദർശന പരിപാടി, എലിപ്പനി നിയന്ത്രണ ബോധവൽക്കരണം, വ്യായാമത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന 'വൈബ് ഫോർ വെൽനസ്സ്' തുടങ്ങിയ ആരോഗ്യ വിഷയങ്ങൾ നാട്ടുകൂട്ടത്തിൽ ചർച്ച ചെയ്തു. ആശാ പ്രവർത്തക ഉഷ, ധനുഷ്, വിജിത് എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.

ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കാവ്യ കരുണാകരൻ, ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ സയന എസ്., കൊടുവായൂർ ഹെൽത്ത് സൂപ്പർവൈസർ അജി ആനന്ദ്, ഹെൽത്ത് ഇൻസ്പെക്ടർ അജിത്, നല്ലേപ്പിള്ളി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഗോപകുമാർ ടി.ജി. എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങളായ സിവിത, മഞ്ജുഷ എന്നിവരും തദ്ദേശവാസികളും ചടങ്ങിൽ പങ്കെടുത്തു. ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സുമാരായ ബിന്ദു, രേഷ്മ, എം.എൽ.എസ്.പി നഴ്സ് അശ്വന്യ, ആശാ പ്രവർത്തക ഉഷ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Latest News

latest News